Monday, October 7, 2013
ഒരു വയനാടന്‍ ഓര്‍മ്മ
ഒരിക്കലും പ്രതീക്ഷ തരാത്ത നേരത്താണ് വയനാട് കല്‍പറ്റ ബ്യൂറോയിലേക്ക്...കണ്ണൂരില്‍ നിന്ന് ഒരു പറിച്ചു നടല്‍ സംഭവിച്ചത്.ഇടുങ്ങിയ കോണി കയറി നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോയില്‍ ജീവിതം തുന്നിപ്പിടിപ്പിക്കുന്ന ഇടവേളയില്‍ ആണ് ഒരു ഉച്ച നേരത്ത് അവന്‍ കടന്നു വന്നത്. പ്രസ് റിലീസുമായി എത്തിയ ആരോയെന്ന നിലയില്‍ ഇരിക്കൂ എന്ന് പറഞ്ഞപ്പോള്‍, കൈനീട്ടി പറഞ്ഞു എന്‍െറ പേര് ജോബി. മേപ്പാടിയില്‍ ഒരു വിവാഹത്തിന് വന്നതാണ്.പരസ്പരം പരിചയം പുതുക്കി.സൗഹൃദ സംഭാഷണത്തിനിടയില്‍ രണ്ടും പേരും തിരിച്ചറിഞ്ഞു തുല്ല്യ ദു:ഖിതരാണെന്ന്.ട്രെയിനിങ് കാലാവധി കഴിഞ്ഞിട്ടും.കമ്പനി കനിയാത്തവര്‍.ഒന്നര മണിക്കൂറോളം ചിലവഴിച്ച് മടങ്ങുമ്പോള്‍ ഒന്ന് മാത്രം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. ജോബിയെ സാമ്പത്തികം വല്ലാതെ ശ്വാസം മുട്ടിച്ചിരുന്നുവെന്ന്. എപ്പോഴെങ്കിലും ഒന്നിച്ചു ജോലി ചെയ്യുകയാണെങ്കില്‍ അപ്പോള്‍ കാണാമെന്ന് പറഞ്ഞ് കോണിയിറങ്ങുമ്പോഴൂം അവന്‍ സംസാരിച്ചു കൊണ്ടിരുന്നു.അപ്പോഴും ഞാനറിഞ്ഞിരുന്നില്ലല്ളോ..... ഇനി ഒരിക്കലും എനിക്ക് അവനെ കാണാന്‍ കഴിയില്ളെന്ന സത്യം.ഇപ്പോള്‍ കൊച്ചി യൂനിറ്റില്‍ എത്തിയപ്പോള്‍ ഇടക്ക് ചിലരുടെ സംഭാഷണങ്ങളില്‍ വല്ലപ്പോഴും ജോബി കടന്നു വരാറുണ്ട്. അപ്പോള്‍ ഞാന്‍ ചിന്തിക്കും ഭൂമിയിലെ ജീവിതം മതിയാക്കി അവന്‍ യാത്രയാവും മുമ്പ് ബിജു.ടി.ബാലനൊപ്പം കുറച്ച് സമയം ചിലവഴിക്കണമെന്നത് ഒരു നിയോഗമായിരിക്കും.അല്ളെങ്കില്‍ വയനാട്ടില്‍ കിടക്കുന്ന എന്നെതേടി കോട്ടയത്ത് കിടക്കുന്ന അവന്‍ എങ്ങനെയാണ് എത്തിപ്പെടുക.
ബിജുടിബാലന്‍
ബിജുടിബാലന്‍
Subscribe to:
Comments (Atom)





