Monday, October 7, 2013







ഒരു വയനാടന്‍ ഓര്‍മ്മ

ഒരിക്കലും പ്രതീക്ഷ  തരാത്ത നേരത്താണ് വയനാട് കല്‍പറ്റ ബ്യൂറോയിലേക്ക്...കണ്ണൂരില്‍ നിന്ന് ഒരു പറിച്ചു നടല്‍ സംഭവിച്ചത്.ഇടുങ്ങിയ കോണി കയറി നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോയില്‍ ജീവിതം തുന്നിപ്പിടിപ്പിക്കുന്ന ഇടവേളയില്‍ ആണ് ഒരു ഉച്ച നേരത്ത്  അവന്‍ കടന്നു വന്നത്. പ്രസ് റിലീസുമായി എത്തിയ ആരോയെന്ന നിലയില്‍ ഇരിക്കൂ എന്ന് പറഞ്ഞപ്പോള്‍, കൈനീട്ടി പറഞ്ഞു എന്‍െറ പേര് ജോബി. മേപ്പാടിയില്‍ ഒരു വിവാഹത്തിന് വന്നതാണ്.പരസ്പരം പരിചയം പുതുക്കി.സൗഹൃദ  സംഭാഷണത്തിനിടയില്‍ രണ്ടും പേരും തിരിച്ചറിഞ്ഞു തുല്ല്യ ദു:ഖിതരാണെന്ന്.ട്രെയിനിങ് കാലാവധി കഴിഞ്ഞിട്ടും.കമ്പനി കനിയാത്തവര്‍.ഒന്നര മണിക്കൂറോളം ചിലവഴിച്ച്  മടങ്ങുമ്പോള്‍ ഒന്ന് മാത്രം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. ജോബിയെ സാമ്പത്തികം വല്ലാതെ ശ്വാസം മുട്ടിച്ചിരുന്നുവെന്ന്. എപ്പോഴെങ്കിലും ഒന്നിച്ചു ജോലി ചെയ്യുകയാണെങ്കില്‍ അപ്പോള്‍ കാണാമെന്ന് പറഞ്ഞ് കോണിയിറങ്ങുമ്പോഴൂം അവന്‍ സംസാരിച്ചു കൊണ്ടിരുന്നു.അപ്പോഴും ഞാനറിഞ്ഞിരുന്നില്ലല്ളോ..... ഇനി ഒരിക്കലും എനിക്ക് അവനെ കാണാന്‍ കഴിയില്ളെന്ന സത്യം.ഇപ്പോള്‍ കൊച്ചി യൂനിറ്റില്‍ എത്തിയപ്പോള്‍ ഇടക്ക് ചിലരുടെ സംഭാഷണങ്ങളില്‍ വല്ലപ്പോഴും ജോബി കടന്നു വരാറുണ്ട്. അപ്പോള്‍ ഞാന്‍ ചിന്തിക്കും ഭൂമിയിലെ ജീവിതം മതിയാക്കി അവന്‍ യാത്രയാവും മുമ്പ് ബിജു.ടി.ബാലനൊപ്പം കുറച്ച് സമയം ചിലവഴിക്കണമെന്നത് ഒരു നിയോഗമായിരിക്കും.അല്ളെങ്കില്‍ വയനാട്ടില്‍ കിടക്കുന്ന എന്നെതേടി കോട്ടയത്ത് കിടക്കുന്ന അവന്‍ എങ്ങനെയാണ് എത്തിപ്പെടുക.

                                                             ബിജുടിബാലന്‍

നീട്ടിവച്ച യാത്രയുടെ നഷ്ടം

ഓരോ യാത്രകളും ഒരു തുടര്‍ച്ചയാണെങ്കില്‍ എന്നോടൊപ്പം ഇപ്പോഴും ജോബിനുണ്ട്. ഓരോ യാത്രയിലും ഞാനവന്‍്റെ
സാമീപ്യം അനുഭവിക്കുന്നുമുണ്ട്. കാറ്റായും മൂളിപാട്ടായും പതിഞ്ഞ ചെറുചിരിയായുമെല്ലാം... യാത്രകളോടുള്ള
ഇഷ്ടമായിരുന്നോ ഞങ്ങളെ തമ്മില്‍ അടുപ്പിച്ചതെന്ന് ഇപ്പോഴുമറിയില്ല. മലപ്പുറം ടൗണിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍്റിലെ
ചെളിപടര്‍ന്ന കാന്‍്റീനില്‍നിന്ന് രാത്രി ഏറെ വൈകി വിറങ്ങലിച്ച ചപ്പാത്ത·ി തണുത്ത· കറിയൊഴിച്ച് കഴിച്ച് കോട്ടകുന്ന് വലംവച്ച്
നിലാവെളിച്ചത്ത·ില്‍ വേച്ച് നടക്കുമ്പോഴൊക്കെയും ഞങ്ങള്‍ ഏതൊരു യുവാക്കളേയും പോലെ ജീവിതത്തെ· കുറിച്ച് വ്യാകുലപ്പെട്ടു...
യൂറോപ്പിലേയും പാലസ്തീനിലേയും സങ്കീര്‍ണപ്രശ്നങ്ങള്‍ തങ്ങളുടേതാക്കി. വര്‍ദ്ധിക്കാത്ത· ശമ്പളവും സ്ഥിരമാകാത്ത·
ജോലിയും സ്കൂപ്പിനായുള്ള തുടക്കത്ത·ിന്‍്റെ ആര്‍ത്ത·ിയും തുറിച്ചു നോക്കുന്ന ജീവിതവുമെല്ലാം ഈ വ്യാകുലതകളെ വാരിപുതച്ച് കോട്ടകുന്നിലെ തണുപ്പിനെ അകറ്റി. ഇടയ്ക്ക് പാറിവന്നണയുന്ന മിന്നാമിനുങ്ങുകളെ ശുഭപ്രതീക്ഷയോടെ നോക്കിനിന്നു...
ഇടയ്ക്ക്, ഹൗസ് ഫുള്ളായി അടച്ചിട്ട തിയേറ്ററിന്‍്റെ ഗെയ്റ്റ് ചാടികടന്ന് അകത്തത്തെ·ി ടിക്കറ്റെടുക്കാതെ സെക്കന്‍്റ് ഷോ സിനിമ കണ്ടും,
റോഡരികിലെ കാട്ടുചെടികള്‍ക്കിയില്‍ വാഹനവെളിച്ചത്ത·ില്‍നിന്ന് മുഖംമറച്ച് മലപ്പുറം അങ്ങാടിയില്‍നിന്ന് താഴോട്ട് നീളുന്ന
മെയിന്‍റോഡിലൂടെയുള്ള ചെറുയാത്രകള്‍.. പിന്നെ കന്യാകുമാരിയും തെങ്കാശിയും കുറ്റാലവും കടന്നുള്ള
മഹാസഞ്ചാരം...

മലപ്പുറത്ത·് വച്ചായിരുന്നു പരിചയത്ത·ിന്‍്റെ തുടക്കം. ഒരു ബില്‍ഡിംഗിന്‍്റെ രണ്ട് നിലകളിലായുള്ള ഓഫീസുകളില്‍ പകല്‍ നേരങ്ങളിലെ
വാര്‍ത്ത·ാ ശേഖരണത്ത·ിന്‍്റെ സങ്കീര്‍ണതകളിലും ആവര്‍ത്തനദിനങ്ങളുടെ ബോറടിയിലും ഞെരുങ്ങി, രാത്രിയുടെ സ്വാസ്ഥ്യങ്ങളിലേക്ക്
പറന്നയരുമ്പോള്‍ ഞങ്ങള്‍ കൈകള്‍ കോര്‍·ു. കെ.എസ്.ആര്‍.ടി.സി കാന്‍്റീനിലെ തണു· ചപ്പാ·ി കഴിച്ച് കോട്ടകുന്നിലേക്ക്
കയറുമ്പോഴത്രയും ഞങ്ങള്‍ ‘മംഗ്ളീഷു’കാരായി. ഇംഗ്ളീഷ് മാത്രം സംസാരിക്കാനുള്ള യാത്രയായിരുന്നു അത്.
സംസാരിച്ചു പഠിക്കാനുള്ള ശ്രമം. എന്നാല്‍ പല വാക്കുകളും ഞങ്ങളില്‍നിന്ന് അകലം പാലിച്ചതോടെ സംസാരം മംഗ്ളീഷിലാവും.

മലപ്പുറത്ത·് നിന്ന് വയനാട്ടിലേക്ക് ഞാന്‍ സ്ഥലം മാറി ഏറെ കഴിഞ്ഞാണ് ജോബിന് കൊച്ചിയിലേക്ക് സ്ഥലംമാറ്റംകിട്ടിയത്.
അപ്പോഴൊക്കെയും ഞങ്ങള്‍ തമ്മില്‍ ഫോണ്‍ വഴി ബന്ധം നിലനിര്‍ത്ത·ിപോന്നിരുന്നു. മാതൃഭൂമി യാത്ര മാഗസിന്‍ വാങ്ങുകയെന്നത്
രണ്ടുപേരുടേയും പതിവായിരുന്നു. മാഗസിനിലെ പുതിയ സ്ഥലങ്ങള്‍ അടയാളപ്പെടുത്ത·ി പരസ്പരം സംസാരിക്കും. അടുത്ത· യാത്ര
ആ സ്ഥല·േക്ക് തന്നെ പ്ളാന്‍ ചെയ്യും. പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നതിനാല്‍തന്നെ യാത്രകള്‍ ഏറെ ഹൃദ്യവുമായിരുന്നു.
അത്യാവശ്യത്തിനു മാത്രം കാശ് കൈവശം വച്ച് നടന്നും കാലുകഴുക്കുമ്പോള്‍ ഇരുന്നും പൂരിപ്പിക്കാന്‍ ശ്രമിക്കുന്ന യാത്രകളായി അതു
മാറി...

അങ്ങിനെ ഒരു പുലരിയിലാണ് കന്യാകുമാരിയിലത്തെ·ുന്നത്. കോഴിക്കോട്ട് നിന്ന് ഞാന്‍ കയറിയ ട്രെയിനില്‍ കയറിപറ്റാന്‍
അവന്‍, അന്ന് റെയില്‍പാളത്ത·ിനോരത്ത·ായിരുന്ന മാധ്യമത്ത·ിന്‍്റെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഓടികിതച്ച് വന്നത് ഞാനിന്നും ഓര്‍ക്കുന്നുണ്ട്
്. നിര്‍ത്ത·ിയിട്ട ഒരു ഗുഡ്സ് ട്രെയിനിന്‍്റെ അടിയിലൂടെ നൂണ്ട് കടന്ന് ഞാനിരിക്കുന്ന ട്രെയിനിലേക്കത്തെ·ിയത് രാത്രിയിലാണ്.
അവന്‍ നൂണ്ടുകടന്ന മാത്രയില്‍ ഗുഡ്സ് നീങ്ങിതുടങ്ങിയത് ഉള്‍ക്കിടിലത്തോടെയാണ് നോക്കിനിന്നത്...! അന്ന്, ഒരു ദിവസം
മുഴുവന്‍ കന്യാകുമാരിയില്‍ ഞങ്ങള്‍ അലഞ്ഞുനടന്നു. കന്യാകുമാരിപള്ളിയില്‍ കുര്‍ബാനകൂടി. കുമാരി ക്ഷേത്രത്ത·ില്‍ തൊഴുതു
നമിച്ചു. സന്ധ്യചാഞ്ഞ തിരകളില്‍ ചാഞ്ചാടി. ഒറ്റമുണ്ട് മാത്രമുടുത്ത·് മുങ്ങാംകുഴിയിട്ട് നിവര്‍ന്നത് ഊരും പേരും അറിയാ·
പെണ്‍കുട്ടികള്‍ക്ക് മുന്നിലേക്കായിരുന്നു...

തിരയില്‍നിന്ന് കരയിലേക്ക് കടന്ന് ചരല്‍കല്ല് ചതച്ച് നടക്കാനാഞ്ഞപ്പോഴും ആ പെണ്‍കുട്ടികളുണ്ട് മുന്നില്‍. പിന്നെ സിമന്‍്റ്
ബഞ്ചിലിരുന്ന് ഏറെ നേരം കഥകള്‍ പറഞ്ഞപ്പോഴും അവരും വിശേഷങ്ങള്‍ പങ്കുവച്ചു. അസ്തമയവും കടന്ന് വാനം നിലാചന്ദന പൊട്ട്
തൊട്ടു. അതില്‍പിന്നെ എപ്പോഴോ യാത്രപറഞ്ഞ് റൂമുകളിലേക്ക് തിരിച്ചു. ഊരും പേരും ഒഴികെ മറ്റെല്ലാം സംസാരിച്ച് ഇരുന്ന
സന്ധ്യ. അവന്‍ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു; അവരൊക്കെ എവിടെ നിന്ന് വന്നവരായിരിക്കും...? അവരുടെ
പേരൊക്കെ എന്തായിരിക്കും... എന്നൊക്കെ.... പൂരിപ്പിക്കാത്ത· യാത്രകള്‍ പോലെ ഉയ·രം കണ്ടത്തൊനാവാതെ പാതിയില്‍ ഒടുങ്ങിയ
ചോദ്യങ്ങളായി അവ.

തമിഴ്നാട്ടിലേക്കൊരു യാത്ര നടത്ത·ിയതും തികച്ചും യാദൃ്ചികമായിരുന്നു. തിരുനെല്‍വേലിയിലേക്കായിരുന്നു
തുടക്കം. അവന്‍ വാങ്ങിയ ‘മാതൃഭൂമി യാത്ര’യില്‍ നിന്നാണ് റൂട്ട് കണ്ടത്തെ·ിയത്. തിരുനെല്‍വേലിയിലൂടെ ഒത്ത·ിരി കറങ്ങി. പ
ിന്നെ കുറ്റാലം. തുടര്‍ന്ന് തെങ്കാശി. പിറ്റേദിവസം അവനും എനിക്കും ഡ്യൂട്ടിയില്‍ കയറണം. തെങ്കാശിയിലത്തെ·ിയപ്പോള്‍ നേരം
സായന്തനം. അപ്പോഴാണ് കേരളത്ത·ിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന് പാതയോരത്തെ· കടക്കാരില്‍നിന്ന് അറിയുന്നത്.
വളഞ്ഞ് ചുറ്റി തിരിച്ചുപോയാലും രക്ഷയില്ല. പിറ്റേന്ന് ഡസ്ക്ക് ഡ്യൂട്ടിയില്‍ കയറണം...!

മണിക്കൂറുകള്‍ കാത്തുനിന്നിട്ടും വഴിയും പെരുവഴിയും മുന്നില്‍തെളിയുന്നില്ല. സന്ധ്യ മാഞ്ഞു രാത്രിയായി. ഒടുവില്‍
ഞങ്ങള്‍ തന്നെ ആളുകളെ വിളിച്ചുകൂട്ടി. ഒരു ടെംബോ ട്രാവലര്‍ ഏര്‍പ്പാടാക്കി. പ്രധാനപാത അടച്ചിട്ടതിനാല്‍ കുണ്ടും കുഴിയുമുള്ള
കാട്ടുപാതയിലൂടെ യാത്ര. കാളവണ്ടിയിലെന്നപോലെ കുലുങ്ങിയും കിതച്ചും ഒരു രാത്രിയുടെ പാതിയും നീണ്ട യാത്ര പ
ുനലൂരിലാണ് അവസാനിച്ചത്. വയനാട്ടില്‍നിന്ന് ഞാന്‍ പിന്നെ ജില്ലകള്‍ പലതും മാറി കറങ്ങികൊണ്ടിരുന്നു. പാലക്കാട്
നിന്ന് കൊച്ചിയിലേക്ക് സ്ഥലമാറ്റത്ത·ിന്‍്റെ സൂചന ലഭിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് അവനെയാണ്. എന്തായാലും വരണമെന്ന്
നിര്‍ബന്ധിച്ചതും അവന്‍ തന്നെ. കൊച്ചി എനിക്കന്ന് തികച്ചും അന്യമായിരുന്നു. പറഞ്ഞുകേട്ട മഹാനഗരം. പാലക്കാട് ഒറ്റമുണ്ടുടുത്ത·് നടന്ന
എനിക്ക് കൊച്ചിയിലേക്ക് വരുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന സന്ദേഹത്ത·ില്‍ ഞാന്‍ അവനോടാണ് അന്വേഷിച്ചത്. അവനത് എറെക്കാലം
ചിരിക്കാനും മറ്റുള്ളവരോട് പറഞ്ഞ് ചിരിപ്പിക്കാനുമുള്ള വകയായി.

കൊച്ചിയിലത്തെ·ിയപ്പോള്‍ അവന്‍്റെ പരിഭവം കൂടിയതേയുള്ളൂ. ഞാന്‍ ബ്യൂറോയിലും അവന്‍ ഡസ്ക്കിലും. ഒരുമിച്ചുകൂടാനുള്ള
സാഹചര്യം മുമ്പ·െപോലെ ഇല്ലാതായത് അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. തൊട്ടുമുമ്പ·െ ഓണക്കാല·് അവന്
അവധികിട്ടാതെ വന്നപ്പോഴാണ് ഞാന്‍ തനിച്ച് ഗുണ്ടല്‍പേട്ട യാത്ര നട·ിയത്. അതവനെ ഏറെ വിഷമിപ്പിച്ചു. പറയാതെയായിരുന്നു
ഞാന്‍ പോയിരുന്നതെങ്കിലും ‘സണ്‍ഡെ’യില്‍ ഐറ്റം കണ്ട് അവന്‍ ഏറെ കയര്‍·ു.

‘ഞാന്‍ വിളിച്ചിട്ടാണ് ജിനേഷ് കൊച്ചിയിലേക്ക് സ്ഥലം മാറിവന്ന’തെന്ന് സുഹൃ·ുക്കളോട് പറയുമ്പോള്‍ അവനത്
ഒരു സ്വകാര്യ അഹങ്കാരം പോലെയായിരുന്നു. സമയം കിട്ടുമ്പോഴെക്കെയും ഞാനവന്‍്റെ പുല്ളേപ്പടിയിലെ മുറിയില്‍
ചെല്ലുമായിരുന്നു. മാധ്യമ·ിന്‍്റെ കാന്‍്റീനില്‍നിന്ന് അവന്‍്റെ പറ്റില്‍ ഫുഡ് കഴിക്കുമായിരുന്നു. അവനും ഷായും കൂടെ
മംഗള·ിലേക്ക് എന്‍്റെയൊപ്പം വരും. ഡസ്ക്കില്‍ ജാറില്‍നിറച്ചുവച്ച കാപ്പി പകര്‍ന്നു കുടിച്ച ശേഷമായിരുന്നു തിരിച്ച് പോവുക.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍്റിനോര·െ സ്റ്റേഡിയ·ിലും ചായക്കടകളിലും മറ്റും ഞങ്ങള്‍ സായന്തനങ്ങള്‍ ചെലവഴിച്ചു.

മാധ്യമ·ിലെ സുഹൃ·ിന്‍്റെ ബൈക്കെടു·് രാത്രി സിനിമ കാണാന്‍ പോകുമായിരുന്നു. ഹൈക്കോടതി ജംഗ്ഷനിലും
കായലോര·ും രാത്രികളില്‍ ് ജീവിത·െ കുറിച്ച് വ്യാകുലപ്പെടുകയും കണ്ടുമറന്ന പെണ്‍കുട്ടികളുടെ അഴകുടല്‍
ഓര്‍·െടുക്കാന്‍ ശ്രമിച്ച് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയുടെ ദിക്കും മൂലയും എനിക്ക് പരിചയപ്പെടു·ിയത് ഇ·രം

ഒരുമിച്ചുള്ള രാത്രി യാത്രകളിലൂടെയാണ്.

യാത്രകള്‍ ഏറെ മധുരമാര്‍ന്ന ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒരു യാത്രയുടെ നഷ്മാണ് എനിക്കിന്നും ജോബിന്‍.
കഴിഞ്ഞവര്‍ഷ·െ ഗാന്ധി ജയന്തിദിന·ിലും ഞങ്ങള്‍ ഒരു യാത്ര പ്ളാന്‍ ചെയ്തിരുന്നു. അട്ടപ്പടിയോ തമിഴ്നാടോ എന്നു മാത്രം
നിശ്ചിയിച്ചിരുന്നില്ല. അല്ളെങ്കിലും ഞങ്ങളുടെ യാത്രാ സ്ഥലങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നത് അവസാന നിമിഷങ്ങളിലായിരുന്നു.
എന്നാല്‍ ഗാന്ധി ജയന്തിയ്ക്ക് അവധിയില്ളെന്നും ‘ഒ.ടി’ യാണെന്നുമുള്ള അറിയിപ്പുണ്ടായത് അവസാന ദിവസമാണ്. ഒ.ടി
ഒഴിവാക്കാന്‍ തോന്നാ·തുകൊണ്ട് ഞാനാണ് ആ യാത്ര മാറ്റിവപ്പിച്ചത്. അങ്ങിനെ അടു· ആഴ്ച പോകാമെന്ന ധാരണയില്‍ അവന്‍
നാട്ടിലേക്ക്... അന്ന് രാത്രിയിലെപ്പോഴോ ആണ് എനിക്ക് ഫോണ്‍ വന്നത്... യാത്രയില്‍ ബസില്‍നിന്ന് തലയിടിച്ച് വീണ്...
ബ്രെയിന്‍ നിശ്ചലമായി.... പതിഞ്ഞ ചെറുചിരിയോടെ, പുതുകൂട്ടായികിട്ടിയ മരണ·ിന്‍്റെ കൈപ്പിടിച്ച് എന്നെ പറ്റിച്ചതിന്‍്റെ
അഹങ്കാര·ില്‍ അവന്‍ യാത്രതുടങ്ങി മറയുന്നത് ആ ഫോണ്‍കോളിലൂടെ ഞാനറിഞ്ഞു...

കുന്നിന്‍ ചരിവില്‍ മുറ്റ·േക്ക് തള്ളിനിന്ന ഒറ്റമുറിയുടെ വിശാലതയില്‍ വെള്ളപുതച്ച് അവന്‍ ഉറങ്ങികിടന്നു. എനിക്ക് മനസിലാകാ· പ്ര
ാര്‍ത്ഥനകള്‍ ആരൊക്കെയോ ചേര്‍ന്ന് പാടികൊണ്ടിരുന്നു, അന്ന് കുന്നിറങ്ങിനടന്നതില്‍പിന്നെ ഞാനിപ്പോള്‍ ഏറേയും സ്വപ്ന·ിലാണ്
യാത്രപോകാറുള്ളത്.ആ
സ്വപ്നയാത്രയില്‍ അവനുമുണ്ട്. മരണം എന്‍്റെ കൈപിടിച്ച് ഈ യാത്രയ്ക്ക് കടിഞ്ഞാണിടുന്നതുവരെ...!

-----------------------

ജിനേഷ് പൂനത്ത്
റിപ്പോര്‍ട്ടര്‍, മംഗളം

മൊബൈല്‍: 9847505078 

Thursday, October 3, 2013

ഓര്‍മയുടെ അടയാളങ്ങള്‍

 പ്രാദേശിക ബ്യൂറോകളില്‍ നിന്ന് ബസ് മാര്‍ഗമാണ് ജില്ലാ ബ്യൂറോയിലേക്ക് വൈകീട്ട് വാര്‍ത്തകളുടെ കവര്‍ അയക്കാറ്.കവര്‍ ബസിലേല്‍പ്പിച്ച് നമ്പറും സമയവും ബ്യൂറോയില്‍ വിളിച്ചു പറയും.ഞാന്‍ മഞ്ചേരി സബ് ബ്യൂറോയില്‍.ജോബിന്‍ മലപ്പുറം ജില്ലാ ബ്യൂറോയില്‍.ബസില്‍ കവര്‍ അയച്ചു.ജില്ലാ ബ്യൂറോയിലേക്ക് വിളിച്ചു.ഉഴപ്പന്‍ മട്ടിലുള്ള ‘ഹലോ’കേട്ടപ്പോള്‍ മനസിലായി ജോബിനാണെന്ന്.ഞാന്‍ ബസ് എത്തുന്ന സമയം പറഞ്ഞു.ശരിയെന്ന് അലസന്‍ മട്ടില്‍ പറഞ്ഞ് ജോബിന്‍ വെച്ചു.ഞാന്‍ വീണ്ടും വിളിച്ചു.ബസ് നമ്പര്‍ അറിയണ്ടേടാ..എന്ന് പറഞ്ഞ് നമ്പറും കൈമാറി.സ്വതസിദ്ധമായ ശ്രദ്ധക്കുറവുകൊണ്ട് ഒട്ടേറെ അബദ്ധങ്ങള്‍ ജോബിന് പറ്റിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പേടിച്ച പോലെ സംഭവിച്ചു.രാത്രി എട്ടരയോടെ ജോബിന്‍െറ ഫോണത്തെി, കവര്‍ മിസായി.വായിലുള്ള തെറി മുഴുവന്‍ പറഞ്ഞ് അവനോട് ചോദിച്ചു.ഞാന്‍ നമ്പറും സമയവും പറഞ്ഞിരുന്നില്ളേ..‘‘കവറെടുക്കുന്നവന്‍ ലീവായി.ഞാന്‍ ബസ് സ്റ്റോപ്പില്‍ പോയി നിന്നു; നമ്പറും ബസിന്‍െറ പേരും ഓര്‍മയുണ്ടായില്ല’’..ജോബിന്‍െറ മറുപടി..വീണ്ടും ഒരു ഡോസ് ചീത്ത കൂടി കൊടുത്ത് ഞാന്‍ ഫോണ്‍വെച്ചു.ഫോണ്‍ വെച്ച് ജോബിന്‍െറ ഡയലോഗ് ‘ഇതാണ് മനുഷ്യന്മാര്‍ക്ക് ഉപകാരം ചെയ്യാന്‍ പാടില്ളെന്ന് പറയണത്’(ഇത് ബ്യൂറോയില്‍ ജോലി ചെയ്തിരുന്ന  ഋജു പറഞ്ഞു തന്നതാണ്)..ഈ ഡയലോഗ് വളരെ നാള്‍ ബ്യൂറോയില്‍ ഹിറ്റായിരുന്നു.
ഇതുപോലെയായിരുന്നു മലപ്പുറത്തെ ജോബിന്‍െറ കാര്യങ്ങള്‍.ഞങ്ങള്‍ ജോബിന്‍ ഫലിതങ്ങള്‍ എന്ന പുസ്തകമെഴുതിയാലോ എന്ന് തമാശക്ക് പറഞ്ഞിരുന്ന ദിനങ്ങള്‍.എന്നും ഉണ്ടാക്കി വെക്കും ജോബിന്‍ ഓരോ ഫലിതങ്ങള് .
മലപ്പുറം ബ്യൂറോയിലെ മനംമടുത്ത ദിവസങ്ങളിലായിരുന്നു ട്രെയിനിയായി ജോബിന്‍ എത്തിയത്. ബ്യൂറോ ചീഫിന് തട്ടിക്കളിക്കാന്‍ പുതിയ ഇര കൂടിയത്തെിയെന്ന് ഞങ്ങള്‍ തമാശ പറഞ്ഞു.അച്ചിട്ടപോലെയായി കാര്യങ്ങള്‍.ജോബിന്‍ സ്വതസിദ്ധമായ അശ്രദ്ധയില്‍ ദിവസവും ക്വിന്‍റല്‍ കണക്കിന് തെറി വാങ്ങി വെച്ചു. വേറൊരാളാണെങ്കില്‍ ജോലി ഇട്ട് പോകുമായിരുന്നു.പക്ഷേ ജോബിന്‍ പിടിച്ചു നിന്ന സാഹചര്യം പിന്നീടാണ് എനിക്കു മനസിലാകുന്നത്.
ജോബിന്‍െറ  കോട്ടയം ഭാഷ മലപ്പുറത്തെ പ്രാദേശിക ലേഖകന്‍മാര്‍ക്ക് പുതുമയായിരുന്നു.പശുക്കുട്ടിയെ മലപ്പുറത്തിന്‍െറ ചൊല്ലലിന് അപരിചിതമായ ‘കിടാരിയെന്ന് മാറ്റിയെഴുതിയപ്പോള്‍  ‘കിടാരി ജോബിനായി’;പ്രാദേശിക ലേഖകന്‍മാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു .ജോബിന്‍െറ പ്രിയപ്പെട്ട അധ്യാപകനായ പി.ജെ ജെയിംസിന്‍െറ ‘ആഗോളീകരണത്തിന്‍െറ ധനതത്വശാസ്ത്ര’ം  പലപ്പോഴും  സ്ഥിരം വിഷയമായിരുന്നു.
മലപ്പുറം വിട്ട് കൊച്ചി ബ്യൂറോയില്‍ ഞാനത്തെിയപ്പോള്‍ ഡെസ്കില്‍ ജോബിനുണ്ടായിരുന്നു. അധികം തടിയില്ലാതിരുന്ന ജോബിന്‍ തടി കൂടി അല്‍പം വയറുമൊക്കെയായിരുന്നു. ഇന്‍ ചെയ്യുമ്പോള്‍ കാണത്തക്ക രീതിയിലുള്ള വയറ്.പിന്നെ ഊശാന്‍ താടിയും.
എനിക്ക് രാത്രിജോലിയുള്ള ദിവസങ്ങളില്‍ ജോബിന്‍ താമസിച്ചിരുന്ന വീട്ടില്‍ ഞാനത്തെും.ഉടുമുണ്ട് തലയില്‍കൂടി പുതച്ചുറങ്ങുന്നുണ്ടാവും അവന്‍.കുലുക്കിക്കുലുക്കി അവനെ എഴുന്നേല്‍പ്പിച്ച് ഞങ്ങള്‍ കൊച്ചി കറങ്ങാനിറങ്ങും. ഫോര്‍ട്ട് കൊച്ചി,ഐലന്‍റ്..അങ്ങനെ എത്ര സ്ഥലങ്ങള്‍.ഒരു ദിവസം കൊച്ചിയിലെ ജൈനക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തുകാര്‍ തടഞ്ഞു നിറുത്തി ക്രോസ് വിസ്താരം നടത്തിയതില്‍ നിന്ന് കഷ്ടിച്ച് തടിതപ്പുകയായിരുന്നു.
അന്നുതന്നെ ഏതെങ്കിലും സിനിമയും കണ്ടിരിക്കും. അവന്‍ വീട്ടിലെ  അവസ്ഥയെക്കുറിച്ച് ഒരക്ഷരം പറഞ്ഞിരുന്നില്ല. സാമ്പത്തിക പ്രയാസമുണ്ടായിരുന്നു എന്നറിയാമെന്ന് മാത്രം.ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വേറെ കുറേ വിഷയമുണ്ടായിരന്നു....അവന്‍ പിരിയുന്നതിന് മുമ്പിലെ ആഴ്ച കൊച്ചി ടൗണ്‍ഹാളില്‍ കെ.യു.ഡബ്ളു.ജെ-കെ.എന്‍.ഇ.എഫ് സമ്മേളനത്തിലത്തെിയപ്പോള്‍ അവനെ ഞങ്ങളുടെ നാടന്‍ മുറുക്കാന്‍ കടയിലേക്ക് ഞാന്‍ ക്ഷണിച്ചു.കുറച്ചുകഴിയട്ടേ എന്ന് അവന്‍ പറഞ്ഞു.പിന്നെ ഞാന്‍ തിരിച്ചുപോകാന്‍ ബസില്‍കയറിയപ്പോഴാണ് അവന്‍െറ വിളി വരുന്നത്‘ വരുന്നില്ളേ...’ഞാന്‍ പറഞ്ഞു; ‘ഇപ്പോഴില്ല.’..
പിന്നീട് കാണുന്നത് മരിച്ചതിന് ശേഷം വീട്ടില്‍ വെള്ളയില്‍ ശാന്തമായി ഉറങ്ങുന്ന ജോബിനെയാണ്. അന്നവര്‍ ഉടുമുണ്ടുപുതച്ചിരുന്നില്ല. പതിവ് ശാന്തതയോടെ അവന്‍.ഇടക്ക്  ലഭിച്ച ചെറിയ സഹായം കൊണ്ട് കെട്ടിപ്പൊക്കിയ സിമന്‍റ് കട്ടകൊണ്ടുണ്ടാക്കിയ ഒരു ഭാഗം പുതുക്കിപ്പണിത വീട്,  ജോബിന്‍െറ അടയാളം.


 പി.പി പ്രശാന്ത്


Wednesday, October 2, 2013

എരിഞ്ഞൊടുങ്ങിയ ജ്വാല

നിന്‍്റെ ഓര്‍മയ്ക്ക്
മനസില്‍ നട്ട തൈയിലിപ്പോള്‍
ഒരു ശലഭം, സ്വപ്നങ്ങളുടെ കിളിക്കൂട്,
നക്ഷത്രങ്ങളുടെ ജ്വാല...

വാക്കുപോലെ ചിതറിത്തെറിച്ച മഴ
നമ്മെ പൊതിഞ്ഞപ്പോള്‍
സൈലന്‍്റ് വാലിയിലെ തണുപ്പ്
നമ്മോട് കുശലം പറഞ്ഞു
സന്തോഷങ്ങളുടെ നിമിഷങ്ങള്‍ക്കുള്ളിലേക്ക്
നാം ചുരുണ്ടുകൂടി
(ആ ദൃശ്യങ്ങള്‍ ഇപ്പോഴും മനസിലുണ്ട്,
ഒരു സിനിമയിലെന്ന പോലെ)

മരണം പെട്ടെന്ന് മുളപൊട്ടുന്ന ഒരുറവയാണ്
എന്നിട്ട് ഓര്‍മയുടെ ചാലിലേക്ക്
അത് കുത്തിയൊഴുകും
നിസഹായതയുടെ ആ പകലില്‍
കുത്തിനോവിക്കുന്ന വേനല്‍
നിന്‍്റെ ജീവന്‍്റെ തിരശീല താഴ്ത്തിയല്ളോ,
കണ്ണിലെ വിളക്കൂതിയല്ളോ
എന്നിട്ടും മനസിന്‍്റെ അടരുകളില്‍
നിന്‍്റെ പേര് തിളങ്ങുന്നു

മറക്കില്ളൊരിക്കലും
നിന്‍്റെ ജീവിത സമരവും
സ്വപ്നങ്ങളുടെ ഊഷ്മളതവും
വേദനകളുടെ പകലും
നിസഹായതയുടെ രാത്രിയും.

ജോബി എന്നത് പേരിനൊപ്പം തുന്നിച്ചേര്‍ത്ത
നിഷ്കളങ്കതയുടെ ശബ്ദമായിരുന്നു

പ്രമോദ് തോമസ്