ഓരോ യാത്രകളും ഒരു തുടര്‍ച്ചയാണെങ്കില്‍ എന്നോടൊപ്പം ഇപ്പോഴും ജോബിനുണ്ട്. ഓരോ യാത്രയിലും ഞാനവന്‍്റെ
സാമീപ്യം അനുഭവിക്കുന്നുമുണ്ട്. കാറ്റായും മൂളിപാട്ടായും പതിഞ്ഞ ചെറുചിരിയായുമെല്ലാം... യാത്രകളോടുള്ള
ഇഷ്ടമായിരുന്നോ ഞങ്ങളെ തമ്മില്‍ അടുപ്പിച്ചതെന്ന് ഇപ്പോഴുമറിയില്ല. മലപ്പുറം ടൗണിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍്റിലെ
ചെളിപടര്‍ന്ന കാന്‍്റീനില്‍നിന്ന് രാത്രി ഏറെ വൈകി വിറങ്ങലിച്ച ചപ്പാത്ത·ി തണുത്ത· കറിയൊഴിച്ച് കഴിച്ച് കോട്ടകുന്ന് വലംവച്ച്
നിലാവെളിച്ചത്ത·ില്‍ വേച്ച് നടക്കുമ്പോഴൊക്കെയും ഞങ്ങള്‍ ഏതൊരു യുവാക്കളേയും പോലെ ജീവിതത്തെ· കുറിച്ച് വ്യാകുലപ്പെട്ടു...
യൂറോപ്പിലേയും പാലസ്തീനിലേയും സങ്കീര്‍ണപ്രശ്നങ്ങള്‍ തങ്ങളുടേതാക്കി. വര്‍ദ്ധിക്കാത്ത· ശമ്പളവും സ്ഥിരമാകാത്ത·
ജോലിയും സ്കൂപ്പിനായുള്ള തുടക്കത്ത·ിന്‍്റെ ആര്‍ത്ത·ിയും തുറിച്ചു നോക്കുന്ന ജീവിതവുമെല്ലാം ഈ വ്യാകുലതകളെ വാരിപുതച്ച് കോട്ടകുന്നിലെ തണുപ്പിനെ അകറ്റി. ഇടയ്ക്ക് പാറിവന്നണയുന്ന മിന്നാമിനുങ്ങുകളെ ശുഭപ്രതീക്ഷയോടെ നോക്കിനിന്നു...
ഇടയ്ക്ക്, ഹൗസ് ഫുള്ളായി അടച്ചിട്ട തിയേറ്ററിന്‍്റെ ഗെയ്റ്റ് ചാടികടന്ന് അകത്തത്തെ·ി ടിക്കറ്റെടുക്കാതെ സെക്കന്‍്റ് ഷോ സിനിമ കണ്ടും,
റോഡരികിലെ കാട്ടുചെടികള്‍ക്കിയില്‍ വാഹനവെളിച്ചത്ത·ില്‍നിന്ന് മുഖംമറച്ച് മലപ്പുറം അങ്ങാടിയില്‍നിന്ന് താഴോട്ട് നീളുന്ന
മെയിന്‍റോഡിലൂടെയുള്ള ചെറുയാത്രകള്‍.. പിന്നെ കന്യാകുമാരിയും തെങ്കാശിയും കുറ്റാലവും കടന്നുള്ള
മഹാസഞ്ചാരം...
മലപ്പുറത്ത·് വച്ചായിരുന്നു പരിചയത്ത·ിന്‍്റെ തുടക്കം. ഒരു ബില്‍ഡിംഗിന്‍്റെ രണ്ട് നിലകളിലായുള്ള ഓഫീസുകളില്‍ പകല്‍ നേരങ്ങളിലെ
വാര്‍ത്ത·ാ ശേഖരണത്ത·ിന്‍്റെ സങ്കീര്‍ണതകളിലും ആവര്‍ത്തനദിനങ്ങളുടെ ബോറടിയിലും ഞെരുങ്ങി, രാത്രിയുടെ സ്വാസ്ഥ്യങ്ങളിലേക്ക്
പറന്നയരുമ്പോള്‍ ഞങ്ങള്‍ കൈകള്‍ കോര്‍·ു. കെ.എസ്.ആര്‍.ടി.സി കാന്‍്റീനിലെ തണു· ചപ്പാ·ി കഴിച്ച് കോട്ടകുന്നിലേക്ക്
കയറുമ്പോഴത്രയും ഞങ്ങള്‍ ‘മംഗ്ളീഷു’കാരായി. ഇംഗ്ളീഷ് മാത്രം സംസാരിക്കാനുള്ള യാത്രയായിരുന്നു അത്.
സംസാരിച്ചു പഠിക്കാനുള്ള ശ്രമം. എന്നാല്‍ പല വാക്കുകളും ഞങ്ങളില്‍നിന്ന് അകലം പാലിച്ചതോടെ സംസാരം മംഗ്ളീഷിലാവും.
മലപ്പുറത്ത·് നിന്ന് വയനാട്ടിലേക്ക് ഞാന്‍ സ്ഥലം മാറി ഏറെ കഴിഞ്ഞാണ് ജോബിന് കൊച്ചിയിലേക്ക് സ്ഥലംമാറ്റംകിട്ടിയത്.
അപ്പോഴൊക്കെയും ഞങ്ങള്‍ തമ്മില്‍ ഫോണ്‍ വഴി ബന്ധം നിലനിര്‍ത്ത·ിപോന്നിരുന്നു. മാതൃഭൂമി യാത്ര മാഗസിന്‍ വാങ്ങുകയെന്നത്
രണ്ടുപേരുടേയും പതിവായിരുന്നു. മാഗസിനിലെ പുതിയ സ്ഥലങ്ങള്‍ അടയാളപ്പെടുത്ത·ി പരസ്പരം സംസാരിക്കും. അടുത്ത· യാത്ര
ആ സ്ഥല·േക്ക് തന്നെ പ്ളാന്‍ ചെയ്യും. പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നതിനാല്‍തന്നെ യാത്രകള്‍ ഏറെ ഹൃദ്യവുമായിരുന്നു.
അത്യാവശ്യത്തിനു മാത്രം കാശ് കൈവശം വച്ച് നടന്നും കാലുകഴുക്കുമ്പോള്‍ ഇരുന്നും പൂരിപ്പിക്കാന്‍ ശ്രമിക്കുന്ന യാത്രകളായി അതു
മാറി...
അങ്ങിനെ ഒരു പുലരിയിലാണ് കന്യാകുമാരിയിലത്തെ·ുന്നത്. കോഴിക്കോട്ട് നിന്ന് ഞാന്‍ കയറിയ ട്രെയിനില്‍ കയറിപറ്റാന്‍
അവന്‍, അന്ന് റെയില്‍പാളത്ത·ിനോരത്ത·ായിരുന്ന മാധ്യമത്ത·ിന്‍്റെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഓടികിതച്ച് വന്നത് ഞാനിന്നും ഓര്‍ക്കുന്നുണ്ട്
്. നിര്‍ത്ത·ിയിട്ട ഒരു ഗുഡ്സ് ട്രെയിനിന്‍്റെ അടിയിലൂടെ നൂണ്ട് കടന്ന് ഞാനിരിക്കുന്ന ട്രെയിനിലേക്കത്തെ·ിയത് രാത്രിയിലാണ്.
അവന്‍ നൂണ്ടുകടന്ന മാത്രയില്‍ ഗുഡ്സ് നീങ്ങിതുടങ്ങിയത് ഉള്‍ക്കിടിലത്തോടെയാണ് നോക്കിനിന്നത്...! അന്ന്, ഒരു ദിവസം
മുഴുവന്‍ കന്യാകുമാരിയില്‍ ഞങ്ങള്‍ അലഞ്ഞുനടന്നു. കന്യാകുമാരിപള്ളിയില്‍ കുര്‍ബാനകൂടി. കുമാരി ക്ഷേത്രത്ത·ില്‍ തൊഴുതു
നമിച്ചു. സന്ധ്യചാഞ്ഞ തിരകളില്‍ ചാഞ്ചാടി. ഒറ്റമുണ്ട് മാത്രമുടുത്ത·് മുങ്ങാംകുഴിയിട്ട് നിവര്‍ന്നത് ഊരും പേരും അറിയാ·
പെണ്‍കുട്ടികള്‍ക്ക് മുന്നിലേക്കായിരുന്നു...
തിരയില്‍നിന്ന് കരയിലേക്ക് കടന്ന് ചരല്‍കല്ല് ചതച്ച് നടക്കാനാഞ്ഞപ്പോഴും ആ പെണ്‍കുട്ടികളുണ്ട് മുന്നില്‍. പിന്നെ സിമന്‍്റ്
ബഞ്ചിലിരുന്ന് ഏറെ നേരം കഥകള്‍ പറഞ്ഞപ്പോഴും അവരും വിശേഷങ്ങള്‍ പങ്കുവച്ചു. അസ്തമയവും കടന്ന് വാനം നിലാചന്ദന പൊട്ട്
തൊട്ടു. അതില്‍പിന്നെ എപ്പോഴോ യാത്രപറഞ്ഞ് റൂമുകളിലേക്ക് തിരിച്ചു. ഊരും പേരും ഒഴികെ മറ്റെല്ലാം സംസാരിച്ച് ഇരുന്ന
സന്ധ്യ. അവന്‍ പിന്നീട് പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു; അവരൊക്കെ എവിടെ നിന്ന് വന്നവരായിരിക്കും...? അവരുടെ
പേരൊക്കെ എന്തായിരിക്കും... എന്നൊക്കെ.... പൂരിപ്പിക്കാത്ത· യാത്രകള്‍ പോലെ ഉയ·രം കണ്ടത്തൊനാവാതെ പാതിയില്‍ ഒടുങ്ങിയ
ചോദ്യങ്ങളായി അവ.
തമിഴ്നാട്ടിലേക്കൊരു യാത്ര നടത്ത·ിയതും തികച്ചും യാദൃ്ചികമായിരുന്നു. തിരുനെല്‍വേലിയിലേക്കായിരുന്നു
തുടക്കം. അവന്‍ വാങ്ങിയ ‘മാതൃഭൂമി യാത്ര’യില്‍ നിന്നാണ് റൂട്ട് കണ്ടത്തെ·ിയത്. തിരുനെല്‍വേലിയിലൂടെ ഒത്ത·ിരി കറങ്ങി. പ
ിന്നെ കുറ്റാലം. തുടര്‍ന്ന് തെങ്കാശി. പിറ്റേദിവസം അവനും എനിക്കും ഡ്യൂട്ടിയില്‍ കയറണം. തെങ്കാശിയിലത്തെ·ിയപ്പോള്‍ നേരം
സായന്തനം. അപ്പോഴാണ് കേരളത്ത·ിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണെന്ന് പാതയോരത്തെ· കടക്കാരില്‍നിന്ന് അറിയുന്നത്.
വളഞ്ഞ് ചുറ്റി തിരിച്ചുപോയാലും രക്ഷയില്ല. പിറ്റേന്ന് ഡസ്ക്ക് ഡ്യൂട്ടിയില്‍ കയറണം...!
മണിക്കൂറുകള്‍ കാത്തുനിന്നിട്ടും വഴിയും പെരുവഴിയും മുന്നില്‍തെളിയുന്നില്ല. സന്ധ്യ മാഞ്ഞു രാത്രിയായി. ഒടുവില്‍
ഞങ്ങള്‍ തന്നെ ആളുകളെ വിളിച്ചുകൂട്ടി. ഒരു ടെംബോ ട്രാവലര്‍ ഏര്‍പ്പാടാക്കി. പ്രധാനപാത അടച്ചിട്ടതിനാല്‍ കുണ്ടും കുഴിയുമുള്ള
കാട്ടുപാതയിലൂടെ യാത്ര. കാളവണ്ടിയിലെന്നപോലെ കുലുങ്ങിയും കിതച്ചും ഒരു രാത്രിയുടെ പാതിയും നീണ്ട യാത്ര പ
ുനലൂരിലാണ് അവസാനിച്ചത്. വയനാട്ടില്‍നിന്ന് ഞാന്‍ പിന്നെ ജില്ലകള്‍ പലതും മാറി കറങ്ങികൊണ്ടിരുന്നു. പാലക്കാട്
നിന്ന് കൊച്ചിയിലേക്ക് സ്ഥലമാറ്റത്ത·ിന്‍്റെ സൂചന ലഭിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് അവനെയാണ്. എന്തായാലും വരണമെന്ന്
നിര്‍ബന്ധിച്ചതും അവന്‍ തന്നെ. കൊച്ചി എനിക്കന്ന് തികച്ചും അന്യമായിരുന്നു. പറഞ്ഞുകേട്ട മഹാനഗരം. പാലക്കാട് ഒറ്റമുണ്ടുടുത്ത·് നടന്ന
എനിക്ക് കൊച്ചിയിലേക്ക് വരുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന സന്ദേഹത്ത·ില്‍ ഞാന്‍ അവനോടാണ് അന്വേഷിച്ചത്. അവനത് എറെക്കാലം
ചിരിക്കാനും മറ്റുള്ളവരോട് പറഞ്ഞ് ചിരിപ്പിക്കാനുമുള്ള വകയായി.
കൊച്ചിയിലത്തെ·ിയപ്പോള്‍ അവന്‍്റെ പരിഭവം കൂടിയതേയുള്ളൂ. ഞാന്‍ ബ്യൂറോയിലും അവന്‍ ഡസ്ക്കിലും. ഒരുമിച്ചുകൂടാനുള്ള
സാഹചര്യം മുമ്പ·െപോലെ ഇല്ലാതായത് അവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. തൊട്ടുമുമ്പ·െ ഓണക്കാല·് അവന്
അവധികിട്ടാതെ വന്നപ്പോഴാണ് ഞാന്‍ തനിച്ച് ഗുണ്ടല്‍പേട്ട യാത്ര നട·ിയത്. അതവനെ ഏറെ വിഷമിപ്പിച്ചു. പറയാതെയായിരുന്നു
ഞാന്‍ പോയിരുന്നതെങ്കിലും ‘സണ്‍ഡെ’യില്‍ ഐറ്റം കണ്ട് അവന്‍ ഏറെ കയര്‍·ു.
‘ഞാന്‍ വിളിച്ചിട്ടാണ് ജിനേഷ് കൊച്ചിയിലേക്ക് സ്ഥലം മാറിവന്ന’തെന്ന് സുഹൃ·ുക്കളോട് പറയുമ്പോള്‍ അവനത്
ഒരു സ്വകാര്യ അഹങ്കാരം പോലെയായിരുന്നു. സമയം കിട്ടുമ്പോഴെക്കെയും ഞാനവന്‍്റെ പുല്ളേപ്പടിയിലെ മുറിയില്‍
ചെല്ലുമായിരുന്നു. മാധ്യമ·ിന്‍്റെ കാന്‍്റീനില്‍നിന്ന് അവന്‍്റെ പറ്റില്‍ ഫുഡ് കഴിക്കുമായിരുന്നു. അവനും ഷായും കൂടെ
മംഗള·ിലേക്ക് എന്‍്റെയൊപ്പം വരും. ഡസ്ക്കില്‍ ജാറില്‍നിറച്ചുവച്ച കാപ്പി പകര്‍ന്നു കുടിച്ച ശേഷമായിരുന്നു തിരിച്ച് പോവുക.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍്റിനോര·െ സ്റ്റേഡിയ·ിലും ചായക്കടകളിലും മറ്റും ഞങ്ങള്‍ സായന്തനങ്ങള്‍ ചെലവഴിച്ചു.
മാധ്യമ·ിലെ സുഹൃ·ിന്‍്റെ ബൈക്കെടു·് രാത്രി സിനിമ കാണാന്‍ പോകുമായിരുന്നു. ഹൈക്കോടതി ജംഗ്ഷനിലും
കായലോര·ും രാത്രികളില്‍ ് ജീവിത·െ കുറിച്ച് വ്യാകുലപ്പെടുകയും കണ്ടുമറന്ന പെണ്‍കുട്ടികളുടെ അഴകുടല്‍
ഓര്‍·െടുക്കാന്‍ ശ്രമിച്ച് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയുടെ ദിക്കും മൂലയും എനിക്ക് പരിചയപ്പെടു·ിയത് ഇ·രം
ഒരുമിച്ചുള്ള രാത്രി യാത്രകളിലൂടെയാണ്.
യാത്രകള്‍ ഏറെ മധുരമാര്‍ന്ന ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒരു യാത്രയുടെ നഷ്മാണ് എനിക്കിന്നും ജോബിന്‍.
കഴിഞ്ഞവര്‍ഷ·െ ഗാന്ധി ജയന്തിദിന·ിലും ഞങ്ങള്‍ ഒരു യാത്ര പ്ളാന്‍ ചെയ്തിരുന്നു. അട്ടപ്പടിയോ തമിഴ്നാടോ എന്നു മാത്രം
നിശ്ചിയിച്ചിരുന്നില്ല. അല്ളെങ്കിലും ഞങ്ങളുടെ യാത്രാ സ്ഥലങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നത് അവസാന നിമിഷങ്ങളിലായിരുന്നു.
എന്നാല്‍ ഗാന്ധി ജയന്തിയ്ക്ക് അവധിയില്ളെന്നും ‘ഒ.ടി’ യാണെന്നുമുള്ള അറിയിപ്പുണ്ടായത് അവസാന ദിവസമാണ്. ഒ.ടി
ഒഴിവാക്കാന്‍ തോന്നാ·തുകൊണ്ട് ഞാനാണ് ആ യാത്ര മാറ്റിവപ്പിച്ചത്. അങ്ങിനെ അടു· ആഴ്ച പോകാമെന്ന ധാരണയില്‍ അവന്‍
നാട്ടിലേക്ക്... അന്ന് രാത്രിയിലെപ്പോഴോ ആണ് എനിക്ക് ഫോണ്‍ വന്നത്... യാത്രയില്‍ ബസില്‍നിന്ന് തലയിടിച്ച് വീണ്...
ബ്രെയിന്‍ നിശ്ചലമായി.... പതിഞ്ഞ ചെറുചിരിയോടെ, പുതുകൂട്ടായികിട്ടിയ മരണ·ിന്‍്റെ കൈപ്പിടിച്ച് എന്നെ പറ്റിച്ചതിന്‍്റെ
അഹങ്കാര·ില്‍ അവന്‍ യാത്രതുടങ്ങി മറയുന്നത് ആ ഫോണ്‍കോളിലൂടെ ഞാനറിഞ്ഞു...
കുന്നിന്‍ ചരിവില്‍ മുറ്റ·േക്ക് തള്ളിനിന്ന ഒറ്റമുറിയുടെ വിശാലതയില്‍ വെള്ളപുതച്ച് അവന്‍ ഉറങ്ങികിടന്നു. എനിക്ക് മനസിലാകാ· പ്ര
ാര്‍ത്ഥനകള്‍ ആരൊക്കെയോ ചേര്‍ന്ന് പാടികൊണ്ടിരുന്നു, അന്ന് കുന്നിറങ്ങിനടന്നതില്‍പിന്നെ ഞാനിപ്പോള്‍ ഏറേയും സ്വപ്ന·ിലാണ്
യാത്രപോകാറുള്ളത്.ആ
സ്വപ്നയാത്രയില്‍ അവനുമുണ്ട്. മരണം എന്‍്റെ കൈപിടിച്ച് ഈ യാത്രയ്ക്ക് കടിഞ്ഞാണിടുന്നതുവരെ...!
-----------------------
ജിനേഷ് പൂനത്ത്
റിപ്പോര്‍ട്ടര്‍, മംഗളം
മൊബൈല്‍: 9847505078

No comments:
Post a Comment