മരണത്തിനെപ്പോഴും മരം കോച്ചുന്ന തണുപ്പാണ്.മനസും ശരീരവും വിറങ്ങലിച്ചു നില്‍ക്കുന്ന
ഒരു തരം മരവിപ്പ്.പ്രിയപ്പെട്ടവരുടെ മരണം എപ്പോഴും മനസ ിനെ വല്ലാതെ ഉലച്ചുകളയും.ജീവിതത്തിന്‍്റെയും മരണത്തിന്‍്റെയും നേര്‍ത്ത അതിര്‍വരമ്പുകളിലൂടെയുള്ള യാത്ര അവസാനിക്കുമ്പോള്‍ മരിക്കുന്നവന്‍്റെ മനസ ില്‍ എന്തായിരിക്കും.ആരെയായിരിക്കാം അവന്‍ അവസാനമായി കാണാന്‍ ആഗ്രഹിച്ചിരിക്കുക.ജീവന്‍ വേര്‍പിരിയുന്ന വേളയില്‍ അവന്‍ എന്തായിരിക്കാം പറയാന്‍ ആഗ്രഹിച്ചത്.
പുറത്ത് അശുപത്രി വരാന്തയില്‍ കാത്തിരിക്കുന്നവരുടെ മനസ ിലെ ചിന്തകള്‍ ഒരുപക്ഷെ അവനെ തലോടിയേക്കാം.അവരുടെ പ്രാര്‍ത്ഥനകള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍
ഏതോ സംഘര്‍ഷഭരിതമായ തലങ്ങള്‍ തീര്‍ത്തിരിക്കണം.സംഘര്‍ഷങ്ങള്‍ നൊമ്പരങ്ങളായും വിങ്ങലുകളായും ആശുപത്രി പരിസരത്ത് പ്രതിഫലിച്ചിരിക്കണം.അതുകൊണ്ടാകണം ആശുപത്രികള്‍ക്കിത്ര ശ്മശാനമൂകത.രാത്രിയുടെ യാമങ്ങളെ തള്ളി നീക്കുമ്പോഴും മന ിന്‍്റെ ചടുലതയെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തവന്‍്റെ പരിഭവങ്ങള്‍ മാത്രമായിരുന്നുവോ ഇത്.അല്ല,ഒരിക്കലുമല്ല,ജീവിതത്തിന്‍്റെ യാന്ത്രികതയും അല്പത്തരങ്ങളും അത്രമാത്രം അലോസരപ്പെടുത്തുമ്പോഴും ജീവിതത്തിന്‍്റെ അസന്നിഗ്ദ്ധതയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു അവന്‍.ജീവിതത്തിന്‍്റെ കയ്പുനീര്‍ കുടിക്കുവാന്‍
എന്നും തുറന്ന മന ുണ്ടായിരുന്നു അവന്,പരിഭവമോ പ്രയാസമോ തെല്ലുമില്ലാതെ.അവന്‍ എന്‍്റെ പ്രിയ സഖാവ് ജോബിന്‍.അവന്‍്റെ മരണത്തിന് കാവല്‍ക്കാരനായി നില്‍ക്കുകയാണ് ഞാന്‍.സ്വന്തം ശവശരീരം വെള്ളവസ്ത്രം പുതപ്പിച്ച് കിടത്തിയിരിക്കുന്ന വാഗ്മയ ചിത്രം പലപ്പോഴുംകൂട്ടായ്മകളില്‍ ഞങ്ങള്‍ പങ്കുവച്ചിരുന്നു.അവിടെയും അവന്‍ ഒന്നാമനാകുമല്ളോ എന്ന വിഷമം എന്നെ ഒരുവേള നടുക്കത്തിലാക്കി.ഇത്ര മാത്രം സുഹ്യത്തുക്കളെ അവന്‍ സമ്പാദിച്ചു എന്നറിഞ്ഞതില്‍ അസൂയയും അതിനപ്പുറം സന്തോഷവും തോന്നി.മെഡിക്കല്‍ കോളേജിലെ നാഡീരോഗവിഭാഗത്തിന്‍്റെ കിളിവാതിലില്‍ക്കൂടി കാണാന്‍ ആഞ്ഞെങ്കിലും കാണാന്‍ കഴിഞ്ഞില്ല.ഒരു പക്ഷെ അതു നന്നായി,തലച്ചോറ് ചിന്നിച്ചിതറി തിരിച്ചറിയാന്‍ നന്നേ പാടുപെടുമായിരുന്ന അവന്‍്റെ മുഖം കാണാതിരിക്കുന്നതാണ് നല്ലത്.എത്ര തവണ അവന്‍ ആ മുടി ചിക്കിയൊതുക്കിയിരുന്നുവെന്നോ.തന്‍്റെ പ്രായത്തേയും വെല്ലുവിളിച്ചുകൊണ്ട്,കഷണ്ടി അവനെ ഇക്കിളിപ്പെടുത്തിയപ്പോഴും നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ചവന്‍. അനാഥത്വത്തിന്‍്റെ ആഴങ്ങളെ മന ിന്‍്റെ ചടുലതകളാല്‍ നീന്തിക്കയറിയവന്‍.അതായിരിക്കാം മരണത്തിനുപോലുംഅവന്‍്റെ നെഞ്ചിന്‍കൂട് തകര്‍ക്കാന്‍ കഴിയാതെ പോയത്.ചിന്തകള്‍ക്ക് മരണമില്ളെന്ന സംവാദവേദികളില്‍എന്നും ആ വാദത്തില്‍ ഉറച്ചു നിന്നവനായിരുന്നു,ജോബിന്‍.ഇന്നിതാ മരണത്തിലും. കഴുത്തിനു താഴെ യാതൊരു പരിക്കുമില്ലാതെമരണം കാത്തുകിടക്കുന്നവന്‍.എല്ലാ പ്രതീക്ഷകളും ആഗ്രഹങ്ങളും അവനിലര്‍പ്പിച്ച് ജീവിതത്തിന്‍്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍,
അവന്‍്റെ സഹോദരന്മാര്‍,അവരുടെ മുഖത്തെ ദൈന്യത,പറയാന്‍ കഴിയില്ല.വേജ്ബോര്‍ഡ് പുതിയ ശമ്പളം പ്രഖ്യാപിക്കുമ്പോള്‍തന്‍്റെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കാന്‍ ആഗ്രഹിച്ചവന്‍.സര്‍ഗ്ഗാത്മകത വിപുലമാകുമ്പോള്‍ ഒന്നിലും ഉറച്ചു നില്‍ക്കാന്‍ കഴിയില്ളെന്ന
മഹദ് വചനങ്ങള്‍ക്ക് സര്‍ഗാത്മകതഏറെയുണ്ടായിട്ടും വിരുദ്ധനാകേണ്ടി വന്നവന്‍.പ്രാരാബ്ദ്ധങ്ങള്‍ മനുഷ്യനെ ജീവിക്കാന്‍ പഠിപ്പിക്കുന്നു എന്ന വാമൊഴിയുടെ സഹയാത്രികന്‍.
പത്രത്താളുകളില്‍ എഴുതിക്കൂട്ടിയ വാക്കുകള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും പ്രശംസകള്‍ക്കും
വേജ്ബോര്‍ഡിനുമപ്പുറം എന്തിനേറെ ജീവിതത്തിനും ജീവിത പ്രാരാബ്ദ്ധങ്ങള്‍ക്കുമപ്പുറം
മരണത്തിന്‍്റെ തലോടല്‍,വിളിപ്പാടകലെ യാഥാര്‍ത്ഥ്യമാകുകയാണ്.
മരണം അതിന്‍്റെ മണം, വീണ്ടും ഓര്‍മ്മയുടെ അലോസരപ്പെടുത്തല്‍ എനിക്ക് നല്‍കുന്നു....
ജോബിന്‍ നീ എനിക്ക്,അല്ല എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
ഒരു ഫ്ളാഷ് ബാക്ക്
അക്ഷരങ്ങളെ സ്നേഹിച്ചുതുടങ്ങിയ കാലം.പത്രപ്രവര്‍ത്തനം പഠിക്കാന്‍ കോട്ടയത്ത് മാന്നാനത്തിനടുത്ത് ഇടിഞ്ഞു നിലം പൊത്താറായ യൂണിവേഴ്സിറ്റിയുടെ ജേര്‍ണലിസം സ്ക്കൂളില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു.കുട്ടനാടിന്‍്റെ വശ്യമനോഹാരിതയും താളവും ജീവിതസംഘര്‍ഷങ്ങളും മന ാവരിച്ച ടിബു എന്ന സഹപാഠിയെ ഞാന്‍ ആദ്യമായി അവിടെ കണ്ടത്തെി.ക്ളാസില്‍ വളരെ അപൂര്‍വ്വമായി മാത്രം എത്തുമായിരുന്നതിനാല്‍ എനിക്കവിടെ സുഹ്യത്തുക്കളും കുറവ്.ആദ്യ സെമസ്റ്ററില്‍ എന്‍്റെ ചിരകാല സ്വപ്നം സ്വന്തമായൊരു പത്രം- മലയാളജാലകം,രജിസ്ട്രേഷന്‍ നേടിയെടുത്ത് ഞാന്‍ പ്രസിദ്ധീകരിച്ചു.അതുകൊണ്ടുതന്നെ എനിക്ക് ക്ളാസ ില്‍ ഒരു പത്രപ്രവര്‍ത്തകന്‍്റെ പരിവേഷം ലഭിച്ചു.ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കത്തെിയപ്പോള്‍ എന്‍്റെ ഇരു വശങ്ങളിലായിരുന്ന് പരീക്ഷയെഴുതിയവര്‍ രണ്ടുപേര്‍ എന്‍്റെ സുഹ്യത്തുക്കളായ്.രണ്ടു പാലാക്കാര്‍.എല്ലാവരേയും പുശ്ചത്തോടെ മാത്രം അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്ന കുനിഞ്ഞിക്കാരന്‍ ജോര്‍ജ്ജ് ആന്‍്റണിയെന്ന പ്ളാന്‍്റര്‍ അച്ചായന്‍.എപ്പോഴും കൗശല്യക്കാരന്‍്റെ ചിരിയോടെ മാത്രം സമീപിച്ചവന്‍. മറ്റൊരാള്‍ പാന്‍്റ്സും ഇന്‍സേര്‍ട്ട് ചെയ്ത ഷര്‍ട്ടും, ഷൂസും ധരിച്ച് പാലാക്കാരന്‍്റെ സ്ളാങ്ങുമായ് ജോബിന്‍ അഗസ്റ്റിന്‍ എന്ന ജോബച്ചായനും.ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സന്തോഷവാനായ എന്‍്റെ സമീപമത്തെി ജോബിന്‍ ചോദിച്ചത് ഞങ്ങളുടെ സൗഹ്യദങ്ങളുടെ തുടക്കമായി.ക്ളാസ ില്‍ വരാത്ത ജിജു പതിനഞ്ച് അഡീഷണല്‍ ഷീറ്റുകള്‍ എഴുതി.എന്നും വരുന്ന ഞങ്ങള്‍ രണ്ടും.ഒരുവേള എന്നെ അരിശം കൊള്ളിച്ചെങ്കിലും അതിന്‍്റെ തമാശ ഞങ്ങള്‍ ആസ്വദിച്ചു. പിന്നീടുള്ള പരീക്ഷകള്‍ എല്ലാം തന്നെ ഞാനും ജോര്‍ജ്ജും ജോബിനും ഒരുമിച്ചിരുന്നെഴുതി.ഞങ്ങള്‍ക്കു പിന്നിലായിരുന്ന് പരീക്ഷയെഴുതിയ ടിബു ഇതില്‍ പലപ്പോഴും അസ്വസ്ഥനാകുകയും ചെയ്തു..വലിയ പത്രാസുകാരന്‍്റെ വേഷത്തില്‍ വന്നിരുന്ന ജോബച്ചായന്‍്റെ സാമ്പത്തിക പരാധീനതകള്‍ ഞാന്‍ വളരെ വൈകിയാണറിഞ്ഞത്.അവന്‍്റെ ഇളയ സഹോദരന്‍ ഹോട്ടലില്‍ ജോലി ചെയ്താണ് അവനെ പഠനത്തില്‍ സഹായിക്കുന്നതെന്നറിഞ്ഞപ്പോള്‍ എനിക്കവനോട് സഹതാപം തോന്നി.പിന്നീട് ജോബച്ചായനോട് ഞാന്‍ വളരെ സ്നേഹത്തോടെ പെരുമാറാന്‍ തുടങ്ങി.ക്യത്യം വണ്ടിക്കൂലി മാത്രമായി വരുന്ന ജോബച്ചായനങ്ങനെ ഞങ്ങളുടെ കൂട്ടത്തിലെ പ്രത്യേക അംഗമായി. പരീക്ഷകള്‍ കഴിയുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ റോയിയുടെ മില്‍മാ സ്റ്റാളിന്‍്റെ പരിസരത്ത് തമ്പടിച്ചിരുന്നു.ഏററുമാനൂരില്‍ പിന്നീട് സ്ഥിരമായി കോട്ടയത്ത് ഞങ്ങള്‍ ഒത്തുചേര്‍ന്നു.പഠനശേഷവും കോട്ടയത്തെ കൂട്ടായ്മകള്‍ തുടര്‍ന്നു.അതിനു മുന്‍ കൈയെടുക്കുന്നതും ജോബച്ചായന്‍ തന്നെയായിരുന്നു.ഒരു തരം ലഹരിയായിരുന്നു ജോബച്ചായനാ കൂട്ടായ്മകള്‍.എല്ലാ വര്‍ഷവും ഉത്രാടത്തിന് ഞങ്ങള്‍ കോട്ടയത്ത് കൂടിച്ചേര്‍ന്നിരുന്നു.2010 ലെ ഉത്രാടദിനത്തില്‍ പിരിയുമ്പോള്‍ ഇതുവരെ പോകാന്‍ കഴിയാത്ത അവന്‍്റെ വീട്ടില്‍ ചെല്ലാമെന്നുറപ്പും ഞാന്‍ നല്‍കിയിരുന്നു.അവന്‍്റെ അമ്മ മരിച്ചപ്പോഴും എനിക്ക് പോകാന്‍ കഴിഞ്ഞില്ല.പക്ഷെ ഒരിക്കല്‍ പോലും അവന്‍ എന്നോടതില്‍ പരിഭവിച്ചിട്ടില്ല.അന്നത്തെ ഉത്രാട ദിനം പിരിയുമ്പോള്‍ ഇനിയൊരിക്കലും ജോബച്ചായനെ കാണാന്‍ കഴിയില്ളെന്ന് ആരോ തീരുമാനിച്ചിരിക്കണം.
കൈ്ളമാക്സ്
ഒരു മൊട്ടക്കുന്നിനു മുകളില്‍ ഒരു ചെറുപ്പക്കാരന്‍്റെ ചിന്തകളും വികാരങ്ങളുടേയും സ്വപ്നങ്ങളുടേയും ബാക്കിചിത്രം.പണി തീരാത്ത ഒരു കൊച്ചു വീട്.അതിന്‍്റെ മുറ്റത്ത് സ്വര്‍ണ്ണ നിറമുള്ള മരണപെട്ടിയില്‍ പൂക്കളാല്‍ അഭിഷേകം ചെയ്ത ജോബച്ചായന്‍്റെ ചേതനയറ്റ ശരീരം.മുകളില്‍ വലിച്ചുകെട്ടിയ നീല ടാര്‍പാളില്‍ക്കൂടി അരിച്ചിറങ്ങുന്ന നട്ടുച്ച വെയിലില്‍ അവന്‍്റെ മുഖം ഞാന്‍ അവസാനമായി കണ്ടു.മരണത്തിലും അവന്‍ എന്നെ നോക്കി ജിജുകീരുകുഴീ എന്നു വിളിക്കുന്നതായ് തോന്നി.എന്നെ സ്നേഹിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍, എന്നും മന ില്‍ നന്‍മ മാത്രം സൂക്ഷിച്ചവന്‍. അവന്‍്റെ വേര്‍പാട് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ..
ആന്‍്റികൈ്ളമാക്സ്
2010 ഡിസംബര്‍ 24 -രാമപുരം പള്ളി സെമിത്തേരി സമയം. 3.00 പി.എം.
ക്രിസ്തുമസ ിന്‍്റെ തലേ ദിവസം ജോബിന്‍്റെ വീട്ടില്‍ പോകണമെന്ന് ഞങ്ങള്‍ മൂന്നുപേരും കൂട്ടായ് തീരുമാനിച്ചു.ചരിത്രം വ്യവഹാരങ്ങളാല്‍ കശാപ്പു ചെയ്യപ്പെടുന്ന രാമപുരം പളളിയുടെ പടിക്കെട്ടുകള്‍ കയറുമ്പോഴും ജോബിന്‍ കൂടെയുണ്ടന്ന ചിന്ത എന്നെ നയിച്ചിരുന്നു.അവന്‍്റെ കൂഴിമാടം ലക്ഷ്യമാക്കി നീങ്ങിയ ഞങ്ങള്‍ക്ക് അവന്‍്റെ ശരീരം അടക്കം ചെയ്ത കല്ലറ ഏതെന്ന് കണ്ടത്തൊന്‍ കഴിഞ്ഞില്ല.മരണത്തിലും പണമില്ലാത്തവന് അവഗണന തന്നെ എന്ന തിരിച്ചറിവ് എന്നെ വല്ലാതെ വേദനിപ്പിച്ചു.ജനിക്കുമ്പോള്‍ തന്നെ കുടുംബത്തിന്‍്റെ പേരില്‍ കല്ലറകള്‍ ലക്ഷങ്ങള്‍ മുടക്കി പണിതിടുന്ന സാമ്പത്തിക ഗര്‍വ്വ് നാലുപാടും നിന്ന് ഞങ്ങളെ നോക്കി ഊറി ചിരിച്ചു.അവസാനം ഓര്‍മ്മ മാത്രം കൈമുതലാക്കി ഏതോ ഒരു കല്ലറയുടെ സമീപം അല്പനേരം നിശബ്ദ്ധമായ് നിന്നു.ഒരു പക്ഷേ തൊട്ടടുത്ത കല്ലറയില്‍ നിന്ന് ജോബിന്‍്റെ ആത്മാവ് പൊട്ടിച്ചിരിക്കുന്നുണ്ടാകാം ഞങ്ങള്‍ക്കു പറ്റിയ അമളി കണ്ട്.
അങ്ങനെ തന്നെ ഞാനും ആഗ്രഹിക്കുന്നു, കാരണം എന്നും റിബലാകാന്‍ മന ുകൊണ്ടാഗ്രഹിച്ചവനാണല്ളോ അവന്‍.ജീവിതം അവനെ അതിനു സമ്മതിച്ചില്ല മരണമെങ്കിലും.......
ജോബച്ചായന്‍്റെ മരണം ഞങ്ങളുടെ സുഹ്യദ്ബന്ധത്തിലും മുറിവുണ്ടാക്കിയിരിക്കുന്നു.ഇക്കഴിഞ്ഞ ഉത്രാടദിനത്തില്‍ കോട്ടയത്ത് കൂടാന്‍ ഞാന്‍ ജോബച്ചായന്‍്റെ ദൗത്യം ഏറ്റെടുത്തു.എന്നാല്‍ ജോര്‍ജ്ജ് മനപ്പൂര്‍വ്വമോ അല്ലാതെയോ ഒഴിഞ്ഞുമാറി.ഞാനില്ലാതെ നിങ്ങള്‍ എന്തിനു കൂടണം എന്ന ജോബിന്‍്റെ വാശിയാകാം ഒരുപക്ഷേ അതിനുകാരണം, എന്നും അവനായിരുന്നല്ളോ ഫോണില്‍ക്കൂടി എല്ലാവരേയും സംഘടിപ്പിക്കുക.
ജിജു കീരുകുഴി
No comments:
Post a Comment